കൊച്ചി: സിഐ നവാസിന്‍റെ തിരോധാനത്തിൽ ആരോപണ വിധേയനായ എസിപി സുരേഷ് കുമാറിനെതിരെ സംവിധായകൻ മേജർ രവി രംഗത്ത്. സുരേഷ് കുമാർ തന്‍റെ സഹോദരന്‍റെ ഭാര്യയോട് മോശമായി പെരുമാറിയെന്നും സംഭവത്തിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും നടപടികൾ ഇല്ലെന്നും മേജർ രവി ആരോപിച്ചു. പരാതി നിലനിൽക്കെയാണ് സുരേഷ് കുമാറിന് ഉദ്യോഗകയറ്റം നൽകിയതെന്നും നിരവധി ആരോപണങ്ങൾ നേരിടുന്ന ഇയാളെ പൊലീസിലെ ഉന്നതരാണ് സംരക്ഷിക്കുന്നതെന്നും മേജർ രവി കുറ്റപ്പെടുത്തി.
നവാസിന്‍റെ തിരോധാനത്തിൽ ആരോപണ വിധേയനായ എസിപിക്കെതിരെ മേജർ രവി - പരാതി
എസിപി സുരേഷ് കുമാറിനെതിരെ പരാതി നിലനിൽക്കെയാണ് ഉദ്യോഗകയറ്റം നൽകിയതെന്നും നിരവധി ആരോപണങ്ങൾ നേരിടുന്ന ഇയാളെ പൊലീസിലെ ഉന്നതരാണ് സംരക്ഷിക്കുന്നതെന്നും മേജർ രവി.
എസിപിക്കെതിരെ മേജർ രവി
മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പിയുടെ ഭാര്യയോട് പട്ടാമ്പി സിഐ ആയിരിക്കുമ്പോൾ പി എസ് സുരേഷ് കുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 2016 ൽ നടന്ന സംഭവത്തില്‍ ആദ്യം പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പിന്നീട് തൃത്താല പൊലീസിലും പരാതി നൽകി. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയതായും മേജർ രവി പറഞ്ഞു.
Last Updated : Jun 18, 2019, 1:04 AM IST