എറണാകുളം: മെറ്റൽ ക്രഷർ യൂണിറ്റുകളിൽ നിന്നും ഒഴുക്കി വിടുന്ന പാറപ്പൊടി കലർന്ന വെള്ളം മഴുവന്നൂർ പഞ്ചായത്തിലെ കിളികുളം, ഐരാപുരം മേഖലകളിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പെരിയാർ വാലിയുടെ സബ് കനാലുകൾ വഴി പാറപ്പൊടി കലർന്ന ജലമാണ് ഇപ്പോൾ ഒഴുകുന്നത്. ഇത് പ്രദേശത്തെ ശുദ്ധജലസ്രോതസുകളെ മലിനമാക്കുകയും കൃഷിയിടങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ സ്പർശിക്കുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിൽ പോലുള്ള അലർജികൾ ഉണ്ടാകുന്നതായും പരാതിയുണ്ട്.
ജലം മലിനമാക്കി മെറ്റല്‍ ക്രഷര്‍ യൂണിറ്റുകള്‍; പരാതിയുമായി നാട്ടുകാര്‍ - ജലമലിനീകരണം
പെരിയാർ വാലിയുടെ സബ് കനാലുകൾ വഴി പാറപ്പൊടി കലർന്ന ജലമാണ് ഇപ്പോൾ ഒഴുകുന്നത്. വെള്ളത്തിൽ സ്പർശിക്കുന്നവർക്ക് ശരീരത്തിൽ ചൊറിച്ചിൽ പോലുള്ള അലർജികൾ ഉണ്ടാകുന്നതായും പരാതിയുണ്ട്.
![ജലം മലിനമാക്കി മെറ്റല്‍ ക്രഷര്‍ യൂണിറ്റുകള്‍; പരാതിയുമായി നാട്ടുകാര്‍ metal crusher units water pollution news eranakulam latest news കുടിവെള്ള പ്രശ്‌നം വാര്‍ത്തകള്‍ എറണാകുളം കുടിവെള്ളപ്രശ്‌നം ജലമലിനീകരണം മഴുവന്നൂരിലെ കുടിവെള്ളപ്രശ്‌നം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9125311-thumbnail-3x2-k.jpg)
മഴക്കാലമായാൽ വലിയ തോതിലുളള മലിനജലമാണ് കനാലുകൾ വഴി ഒഴുകി വരുന്നത്. വടക്കേ മഴുവന്നൂർ പ്രദേശങ്ങളിലെ ക്രഷർ യൂണിറ്റുകളിൽ നിന്നാണ് ഇത്തരം ജനദ്രോഹപരമായ നടപടികൾ ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായുള്ള നാട്ടുകാരുടെ പരാതികൾ കേൾക്കാതെ ക്രഷർ യൂണിറ്റുകൾക്ക് അനുകൂലമായ നിലപാടുകളാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുടിവെള്ളത്തിന് പോലും അലയേണ്ടി വരുന്ന രീതിയിൽ ജനജീവിതം ദുരിതപൂർണമാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തപക്ഷം ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.