കേരളം

kerala

ETV Bharat / city

പടിയിറങ്ങാൻ നേരം ജനങ്ങൾക്ക് നന്ദിയറിയിച്ച് കലക്ടർ മുഹമ്മദ് വൈ സഫറുള്ള

ഭൂമിയുടെ പോക്കുവരവുകളുടെ കമ്പ്യൂട്ടർവൽക്കരണം, ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്‌നി പദ്ധതി, വിശപ്പ് രഹിത ജില്ല പദ്ധതി എന്നിവ നടപ്പിലാക്കി.

നന്ദിയറിയിച്ച് കലക്ടർ മുഹമ്മദ് വൈ സഫറുള്ള

By

Published : Jun 17, 2019, 8:36 PM IST

കൊച്ചി: മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കി എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള കലക്ടർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു. എറണാകുളം പ്രസ്സ് ക്ലബിന്‍റെ മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം കൊച്ചിയിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദിയറിയിച്ചു.
ഓഖി ദുരന്തം, മഹാപ്രളയം, നിപ ബാധ എന്നിവ നേരിടുന്നതിൽ ജില്ലാ ഭരണാധികാരിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി ജനസമ്മതി നേടിയാണ് കലക്ടർ സ്ഥാനത്ത് നിന്നും മുഹമ്മദ് വൈ സഫറുള്ള യാത്ര പറയുന്നത്. ഭൂമിയുടെ പോക്കുവരവുകളുടെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കിയും ഇതര സംസ്ഥാന കുട്ടികൾക്കുള്ള റോഷ്‌നി പദ്ധതി നടപ്പാക്കിയും വിശപ്പ് രഹിത ജില്ല പദ്ധതി നടപ്പാക്കി വിജയിപ്പിച്ച ചാരിതാർഥ്യത്തോടെയുമാണ് അദ്ദേഹം എറണാകുളം ജില്ലാ കലക്ടര്‍ സ്ഥാനം ഒഴിയുന്നത്. ജില്ലയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നല്ല സഹകരണമാണ് നൽകിയതെന്ന് കലക്ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു.

ABOUT THE AUTHOR

...view details