എറണാകുളം: തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ നിർണ്ണായക നീക്കങ്ങളുമായി മുന്നണികൾ. അവിശ്വാസ പ്രമേയ ചർച്ച ബഹിഷ്ക്കരിക്കാൻ നിർദേശിച്ച് ഡിസിസി നൽകിയ വിപ്പ് ഇതുവരെ കോൺഗ്രസിലെ അഞ്ച് കൗൺസിലർമാർ കൈപ്പറ്റിയില്ല. നഗരസഭ ഭരിക്കുന്ന യു.ഡി.എഫിന് ഇത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച്ചയാണ് തൃക്കാക്കരയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരായ എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ചെയര്‍പേഴ്സനെതിരെ ഇടഞ്ഞു നില്‍ക്കുന്ന എ ഗ്രൂപ്പിലെ വിഡി സുരേഷ്, രാധാമണി പിള്ള, സ്മിത സണ്ണി, ജോസ് കളത്തില്‍ എന്നിവരും ഐ വിഭാഗത്തില്‍ നിന്നും ഹസീന ഉമ്മറുമാണ് വിപ്പ് കൈപ്പറ്റാത്തത്.
യുഡിഎഫ് പ്രതീക്ഷ സ്വതന്ത്രൻമാരില്‍
നാല്‍പ്പത്തിമൂന്നംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. നാല് സ്വതന്ത്രരുടെ പിന്തുണ യുഡിഎഫ് ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നഗരസഭ അദ്ധ്യക്ഷയോടുള്ള എതിർപ്പ് തിരിച്ചടിയാകുമോയെന്നാണ് കോൺഗ്രസ് ഭയപ്പെടുന്നത്. ഇവരുമായി ജില്ല നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും ചെയര്‍പേഴ്‌സണെതിരായ നിലപാടില്‍ അവര്‍ ഉറച്ചുനിര്‍ക്കുകയാണ്.
ഓണക്കോടിക്കൊപ്പം ചെയര്‍പേഴ്സന്‍ കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നഗരസഭ അധ്യക്ഷ പണം നൽകിയെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം ഭരണപക്ഷ കൗൺസിലർമാരിൽ ചിലരും ശരിവച്ചിരുന്നു.
read more: ഈ അധ്യയന വർഷം പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ ഇല്ല
നഗരസഭ അധ്യക്ഷയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വ്യാഴാഴ്ച ചർച്ചയ്ക്ക് വരുന്നത്.