കെ എം മാണിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ലതിക സുഭാഷ് - കോണ്‍ഗ്രസ്
രാഷ്ട്രീയത്തില്‍ കെഎം മാണി റോള്‍ മോഡല്‍ ആണെന്നും ലതിക അനുസ്മരിച്ചു
ലതിക സുഭാഷ്
കെ എം മാണിയുടെ വേര്‍പാട് ഐക്യമുന്നണി പ്രവര്‍ത്തകര്‍ക്ക് തീരാനഷ്ടമാണ് എന്നും കേരള കോണ്‍ഗ്രസിനുള്ളതുപോലെ കോണ്‍ഗ്രസിനും മാണിയോട് ആത്മബന്ധമുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മനസ്സാണ് കെഎം മാണിക്ക്. മാണിയുടെ ദേഹവിയോഗം കേരളരാഷ്ട്രീയത്തില്‍ നികത്താനാകാത്ത വിടവാണ്. രാഷ്ട്രീയത്തില്‍ മാണി എന്നും മറ്റുള്ളവര്‍ക്ക് റോള്‍ മോഡല്‍ ആണെന്നും ലതിക സുഭാഷ് അനുസ്മരിച്ചു.