എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട വടാട്ടുപാറ, പലവൻപടി പ്രദേശത്തുള്ളവർ പതിറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. കൂലിപ്പണിക്കാരും, ചെറുകിട കർഷകരുമായ ഈ കുടുംബങ്ങൾക്ക് പട്ടയമില്ലാത്തതിനാൽ സർക്കാരിന്‍റെ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. പട്ടയമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി കൃഷി ചെയ്‌ത് ജീവിക്കുന്ന ഭൂമിയിൽ ഇവർക്ക് അവകാശം നിഷേധിച്ചിരിക്കുകയാണ്.
കുടിയേറിയിട്ട് അരനൂറ്റാണ്ട്; പട്ടയമില്ലാതെ 500 കുടുംബങ്ങൾ - Kuttanpuzha panchayath people in need of deed title
ഒന്നും സ്വന്തമായില്ലാത്ത അഞ്ഞൂറോളം കുടുംബങ്ങളാണ് അഞ്ച് പതിറ്റാണ്ടായി സർക്കാരിന്‍റെ കനിവിനായി കാത്തിരിക്കുന്നത്.
![കുടിയേറിയിട്ട് അരനൂറ്റാണ്ട്; പട്ടയമില്ലാതെ 500 കുടുംബങ്ങൾ കുടിയേറി അരനൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയമില്ല പട്ടയ പ്രശ്‌നം ദുരിതത്തിലായി 500ഓളം കുടുംബങ്ങൾ പട്ടയ പ്രശ്‌നം വാർത്ത പട്ടയ പ്രശ്‌നം ദുരിതത്തിൽ 500 കുടുംബങ്ങൾ Kuttanpuzha panchayath Kuttanpuzha panchayath news Kuttanpuzha panchayath people Kuttanpuzha panchayath people in need of deed title deed title](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13555373-thumbnail-3x2-yy.jpg)
കുടിയേറി അരനൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയമില്ല; ദുരിതത്തിലായി 500ഓളം കുടുംബങ്ങൾ
രേഖകൾ ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വായ്‌പകൾ വരെ നിഷേധിക്കപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പട്ടയം നൽകാൻ സർക്കാർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുഴുവൻ ജനങ്ങളെയും അണിനിരത്തിക്കൊണ്ട് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതാവ് ജെയിംസ് കോറമ്പേൽ പറഞ്ഞു.
കുടിയേറിയിട്ട് അരനൂറ്റാണ്ട്; പട്ടയമില്ലാതെ 500 കുടുംബങ്ങൾ
ALSO READ:രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക; കുതിരപ്പന്തയത്തിനും അനുമതി
Last Updated : Nov 5, 2021, 10:07 PM IST