എറണാകുളം:പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ ജനങ്ങളെ വർഗീയമായി വിഭജിക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. പൗരത്വ നിയമത്തിന്‍റെ പേരിൽ മുസ്ലിം സഹോദരങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവരെ സംരക്ഷിക്കാൻ താന്‍ മുന്നിൽ ഉണ്ടാകുമെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ - എറണാകുളം
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു
![കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍ പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നെന്ന് കുമ്മനം kummanam rajshekaran response on citizenship amendment act എറണാകുളം kummanam rajshekaran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5417361-thumbnail-3x2-bjp.jpg)
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കഴിയില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടെന്നു പറഞ്ഞ് ജനങ്ങളുടെ ഇടയിൽ ഭീതി ഉണ്ടാക്കുകയാണെന്നും മുഖ്യമന്ത്രിയോടും പ്രതിപക്ഷ നേതാവിനോടും പൗരത്വ നിയമം സംബന്ധിച്ച് പരസ്യമായ സംവാദത്തിന് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമിയ സംഭവത്തിൽ പച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ കുമ്മനം പൗരത്വ നിയമം നടപ്പാക്കാൻ കേരള സർക്കാർ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.