കേരളം

kerala

ETV Bharat / city

Silverline Project: പിണറായിയുടെ ലക്ഷ്യം കമ്മിഷന്‍; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ - സിൽവർ ലൈൻ പദ്ധതി കെ സുധാകരന്‍

സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ധാർഷ്ട്യവും ധിക്കാരവുമാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നതെന്ന് കെ സുധാകരന്‍

k sudhakaran against silver line project  kpcc president criticise pinarayi  congress against k rail  കെ റെയിലിനെതിരെ സുധാകരന്‍  സിൽവർ ലൈൻ പദ്ധതി കെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ് മുഖ്യമന്ത്രി വിമർശനം
Silverline Project: പിണറായിയുടെ ലക്ഷ്യം കമ്മിഷന്‍; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍

By

Published : Jan 8, 2022, 9:58 PM IST

എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ അപാകതകൾ ഇല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് ധാർഷ്ട്യവും ധിക്കാരവുമാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

പദ്ധതിയെ കുറിച്ച് ഇതുവരെ ഒരു വിവരവും പുറത്ത് വിടാൻ തയ്യാറായിട്ടില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണം നടത്താനാണ് കോൺഗ്രസ് തീരുമാനം. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് അസംബന്ധമാണ്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ മാധ്യമങ്ങളോട്

തുടക്കം മുതൽ കളവാണ് പറയുന്നത്. സിൽവർ ലൈന് എതിരെയുള്ള നിയമ പോരാട്ടത്തിന് കോൺഗ്രസ്‌ പിന്തുണ നൽകും. ഉമ്മൻ ചാണ്ടി സർക്കാർ ഈ പദ്ധതി വേണ്ടെന്ന് വച്ചതാണ്. എന്ത് രേഖകൾ വെച്ചാണ് കെ റെയിൽ നല്ലതാണെന്ന് മുഖ്യമന്ത്രി പറയുന്നത്.

സിൽവർ ലൈൻ അനുകൂല നിലപാടെടുത്ത റെയിൽവെയുടെ വക്കീലിനെതിരെ കേസ് കൊടുക്കും. ശുദ്ധ അസംബന്ധമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ബിജെപിയുമായുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായാണ് റെയിൽവേയുടെ വക്കീൽ കോടതിയിൽ വിജ്ഞാപനത്തിന് അനുകൂലമായി വിശദീകരണം നൽകിയതെന്നും കെ സുധാകരൻ ആരോപിച്ചു.

കമിഷന്‍റെ കാര്യത്തിൽ ഡോക്‌ടറേറ്റ് വാങ്ങിയ ആളാണ് മുഖ്യമന്ത്രി. മുൻകാല ചെയ്‌തികള്‍ അതാണ്. ഈ പദ്ധതിക്ക് പിന്നിലും വലിയ കമ്മിഷൻ ഇടപാടുണ്ടെന്നാണ് കേൾക്കുന്നത്. വികസിത രാജ്യങ്ങളിൽ ഇതിന്‍റെ മൂന്നാം തലമുറയെത്തി കഴിഞ്ഞു. ഇവിടെ നടക്കാൻ പോകുന്നത് ആക്രി കച്ചവടമാണ്. മുഖ്യമന്ത്രി സമൂഹത്തിന്‍റെ ഉപരിതലത്തിലുള്ള ആളുകളെ വിളിച്ചാണ് വിശദീകരണം നടത്തുന്നത്.

കോൺഗ്രസ് പദ്ധതി ബാധിക്കുന്നവരെയും സമൂഹത്തിന്‍റെ താഴെ തട്ടിലുള്ളവരെയും സംഘടിപ്പിച്ച് വിശദീകരണം നടത്തും. പദ്ധതിക്കെതിരായ ബോധവൽക്കരണമാണ് ആദ്യഘട്ടത്തിൽ നടത്തുക. സർവേ കല്ലുകൾ പിഴുതെറിയൽ അവസാന ഘട്ടത്തിലാണെന്നും കെ സുധാകരൻ പറഞ്ഞു.

Also read: Pinarayi At Telangana: 'കേരളത്തില്‍ ഒന്നും നടക്കില്ലെന്ന്‌ ചിലര്‍ ശാപവാക്ക് ഉരുവിട്ടു, വികസനം അവര്‍ക്കുള്ള മറുപടി': പിണറായി വിജയന്‍

ABOUT THE AUTHOR

...view details