എറണാകുളം: കോതമംഗലം ചെറിയപള്ളി തര്‍ക്കത്തിലുണ്ടായ സുപ്രീംകോടതി വിധിയിൽ നീതിയുടെ അംശമില്ലെന്ന് അഡ്വ.ജയശങ്കർ പറഞ്ഞു. മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വിധിയുടെ പിൻബലത്തിൽ ഇപ്പോള്‍ നടക്കുന്നത് കവർച്ചയാണ്.
കോതമംഗലം പള്ളി തര്‍ക്കം; വിധിയിൽ നീതിയുടെ അംശമില്ലെന്ന് അഡ്വ. ജയശങ്കർ - eranakulam latest news
മാർതോമാ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന മതമൈത്രി ദേശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം അഡ്വ.ജയശങ്കർ ഉദ്ഘാടനം ചെയ്തു
കോതമംഗലം ചെറിയപള്ളി തര്‍ക്കം; വിധിയിൽ നീതിയുടെ അംശം ഇല്ലെന്ന് അഡ്വ.ജയശങ്കർ
വിവിധ മത വിശ്വാസികളും, രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും, ജനപ്രതിനിധികളുമടക്കം നൂറുകണക്കിന് ആളുകളാണ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടിനെതിരെ കോതമംഗലം പൗരസമൂഹം ശക്തമായ പിന്തുണയാണ് യാക്കോബായ വിഭാഗത്തിന് നൽകിവരുന്നത്.
Last Updated : Nov 5, 2019, 3:42 AM IST