കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ ഓഫിസ് മന്ദിരം ഉദ്‌ഘാടനം ചെയ്‌തു - കോതമംഗലം വാര്‍ത്തകള്‍
12000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഓഫിസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ ഓഫിസ് മന്ദിരം ഉദ്‌ഘാടനം ചെയ്‌തു
എറണാകുളം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പുതിയ ഓഫിസ് മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നാടിന് സമർപ്പിച്ചു. ആന്‍റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ രണ്ട് കോടി രൂപയും, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും വകയിരുത്തി മൂന്ന് നിലകളിലായി 12000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ഓഫിസ് മന്ദിരത്തിന്‍റെ നിർമാണം പൂർത്തീകരിച്ചത്.