കേരളം

kerala

ETV Bharat / city

കൊച്ചി നഗരസഭ ഇടത് കൗൺസിലർ പാർട്ടി അംഗത്വം രാജിവെച്ചു - Kochi Municipal Corporation latest news

സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നാണ് രാജി. പാർട്ടി തന്നെ പരിഗണിച്ചില്ലെന്നും പ്രതിപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും എം.എച്ച്.എം അഷ്റഫ്

കൊച്ചി നഗരസഭ ഇടത് കൗൺസിലർ പാർട്ടി അംഗത്വം രാജിവെച്ചു  Kochi Municipal Corporation LDF Councilor resigns from party  Kochi Municipal Corporation  Kochi Municipal Corporation latest news  കൊച്ചി നഗരസഭ വാര്‍ത്തകള്‍
കൊച്ചി നഗരസഭ ഇടത് കൗൺസിലർ പാർട്ടി അംഗത്വം രാജിവെച്ചു

By

Published : Jan 23, 2021, 9:28 PM IST

എറണാകുളം:സിപിഎം മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമായ ആറാം ഡിവിഷനിലെ കൗൺസിലർ എം.എച്ച്.എം അഷ്റഫ് പാർട്ടി അംഗത്വം രാജിവെച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നാണ് രാജി. പാർട്ടി തന്നെ പരിഗണിച്ചില്ലെന്നും പ്രതിപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും എം.എച്ച്.എം അഷ്റഫ് അറിയിച്ചു. കൊച്ചി കോർപറേഷൻ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം.

കൊച്ചി നഗരസഭ ഇടത് കൗൺസിലർ പാർട്ടി അംഗത്വം രാജിവെച്ചു

അതേ സമയം കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് ആദ്യമായി ബിജെപി അംഗം തെരഞ്ഞെടുക്കപ്പെട്ടു. നികുതി കാര്യ വികസന സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനമാണ് ബിജെപിക്ക് ലഭിച്ചത്. കൊച്ചി കോര്‍പറേഷനില്‍ അഞ്ച് കൗണ്‍സിലര്‍മാരാണ് ബിജെപിക്കുള്ളത്. ക‍ഴിഞ്ഞ ദിവസം നടന്ന സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ നാല് അംഗങ്ങളും ഒരേ സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ഒമ്പത് അംഗങ്ങളുള്ള സ്റ്റാന്‍റിങ് കമ്മിറ്റിയില്‍ നാല് അംഗങ്ങളുമായി ബിജെപി മുന്നിലായി.

മൂന്ന് മുന്നണികളും മത്സരിച്ചപ്പോള്‍ ബിജെപി അംഗം തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറ് എണ്ണം എല്‍ഡിഎഫിനും ഒന്ന് യുഡിഎഫിനും ഒന്ന് ബിജെപിക്കുമാണ്. ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യം, നഗരാസൂത്രണം, വിദ്യഭ്യാസ കായിക കാര്യം എന്നീ സ്റ്റാന്‍റിങ് കമ്മറ്റിയാണ് എല്‍ഡിഎഫിന് ലഭിച്ചത്. പൊതുമരാമത്ത് സ്റ്റാന്‍റിങ് കമ്മിറ്റി യുഡിഎഫിനും ലഭിച്ചു.

ABOUT THE AUTHOR

...view details