എറണാകുളം: അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും മാര്‍ച്ച് 8ന് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാത്ത സൗജന്യ യാത്രയാണ് കെഎംആർഎൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിത ദിനത്തിന്‍റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളും സഘടിപ്പിക്കും.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണ പരിപാടിയും നടക്കും. മെന്‍സ്ട്രല്‍ കപ്പുകളുടെ സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളിലുമുണ്ട്. ഉച്ചയ്ക്ക് ശേഷം 2.30ന് പത്തടിപ്പാലത്തു നിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍ നടക്കും.