കേരളം

kerala

ETV Bharat / city

കുന്നത്തുനാട്ടിലെ നിലംനികത്തൽ: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബഹനാൻ

ഉത്തരവിൽ ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള സ്പീക്ക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

കുന്നത്തുനാട്ടിലെ നിലംനികത്തൽ: വിജിലൻസ് അന്വേഷണം ആവശ്യപെട്ട് ബെന്നി ബഹനാൻ

By

Published : May 16, 2019, 5:21 PM IST

എറണാകുളം : കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം നികത്താൻ അനുമതി നൽകിയ സർക്കാർ ഉത്തരവിനെ കുറിച്ച് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. ഉത്തരവ് മരവിപ്പിച്ചാൽ മാത്രം പോരാ റദ്ദാക്കുക തന്നെ വേണമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

ഇൻഫോപാർക്ക് , സ്മാർട്ട് സിറ്റി, കടമ്പ്രയാർ എന്നിവയോട് ചേർന്നുകിടക്കുന്ന ഭൂമി നികത്താൻ പങ്കാളികളായ വൻ സ്രാവുകളെ പുറത്തു കൊണ്ടുവരണം. 2008ലെ നെൽവയൽ തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുമ്പോൾ കരഭൂമി അല്ലാത്തതിനാൽ കുന്നത്തുനാട് ഇപ്പോഴും ഡേറ്റ ബാങ്കിൽ ഉള്ള നിലമാണ്. കലക്ടറുടെ ഉത്തരവിനെ മറികടന്ന് ഉദ്യോഗസ്ഥ തലത്തിൽ നടന്ന നടപടി ദുരൂഹമാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

റവന്യൂ മന്ത്രിയെ പോലും നോക്കുകുത്തിയാക്കിയാണ് അഡീഷണൽ സെക്രട്ടറി പി എച്ച് കുര്യൻ നിലം നികത്താൻ അനുമതി നൽകിയത്.
ഉത്തരവിൽ ഫാരിസ് അബൂബക്കറിന്‍റെ ഉടമസ്ഥതയിലുള്ള സ്പീക്ക് കമ്പനി നിരത്തിയ വാദങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏകപക്ഷീയമായി അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നുവെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

ABOUT THE AUTHOR

...view details