കൊച്ചി : കൊച്ചി മെട്രോയിൽ അനധികൃത യാത്ര നടത്തി എന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ അടക്കമുള്ള കോൺഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. കെഎംആർഎല്‍ നൽകിയ പരാതിയിലാണ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.
ജനകീയ മെട്രോ യാത്ര കേസ്; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം - രമേശ് ചെന്നിത്തല
ജനകീയ മെട്രോ യാത്ര കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു.
ജനകീയ മെട്രോ യാത്ര കേസ് ; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
സ്പീക്കറുടെ ചേംബർ തകർത്ത കേസ് അടക്കം ഒത്തുതീർപ്പാക്കിയ സർക്കാരാണ് തങ്ങൾക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും നിയമപരമായി തന്നെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരും ടിക്കറ്റ് എടുത്തിട്ട് തന്നെയാണ് യാത്ര ചെയ്തതെന്നും അക്രമാസക്തമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും മെട്രോ ഉദ്ഘാടന ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്രയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Last Updated : Jun 16, 2019, 12:02 AM IST