എറണാകുളം:മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) സമന്‍സിന്മേല്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കിഫ്‌ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി കോടതി സെപ്‌റ്റംബര്‍ രണ്ടിലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി. വിദേശനാണ്യ വിനിമയച്ചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ഇഡി സമൻസ് അയച്ചത് ചോദ്യം ചെയ്‌താണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കിഫ്ബി ഫെമ ലംഘനം നടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ഇതിന്‍റെ അടിസ്ഥാത്തിലാണ് സമന്‍സ് അയച്ചതെന്നും ഇന്ന്(16.08.2022) ഹർജി പരിഗണിക്കവെ ഇഡി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ കൂടുതല്‍ ചോദ്യം ചെയ്‌താലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ഇഡിയുടെ അഭിഭാഷകന്‍ എസ് ജയ്‌ശങ്കർ ചൂണ്ടിക്കാട്ടി.
സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ഇഡി:ഫെമ നിയമ ലംഘനം പരിശോധിക്കേണ്ടത് ഇഡി അല്ലെന്നും റിസർവ് ബാങ്ക് ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്‌ബി ഹൈക്കോടതിയിൽ വാദം ഉന്നയിച്ചു. തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്‌ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഡി തടസപ്പെടുത്തുകയാണെന്നും കിഫ്‌ബി ആരോപിച്ചു. എന്തുകൊണ്ടാണ് സമന്‍സ് അയക്കുന്നതെന്ന് കോടതി ഇഡിയോട് വാക്കാല്‍ ചോദിച്ചു.
വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹർജി സെപ്‌റ്റംബര്‍ രണ്ടിലേക്ക് കോടതി മാറ്റിവച്ചു. കിഫ്‌ബി സിഇഒ കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ ഹർജിയിലെ രണ്ടും മൂന്നും കക്ഷികളാണ്. കിഫ്‌ബിയിലെ ഇഡി അന്വേഷണത്തെ എതിർത്ത് മുന്‍ ധനമന്ത്രി തോമസ് ഐസക്കും മറ്റ് അഞ്ച് എംഎൽഎമാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Also read: കിഫ്‌ബിയില്‍ തോമസ് ഐസകിന് സാവകാശം നല്‍കി ഹൈക്കോടതി, ഓഗസ്റ്റ് 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും