കേരളം

kerala

ETV Bharat / city

അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക

നാളെ വീണ്ടും കർണാടകയുടെ വിശദീകരണം കേട്ടതിന് ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

kerala karnataka border issue in high court  kerala karnataka border issue news  അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക  കര്‍ണാടക അതിര്‍ത്തി  ഹൈക്കോടതി വാര്‍ത്തകള്‍
അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക

By

Published : Mar 31, 2020, 2:32 PM IST

എറണാകുളം: കൊവിഡ് പശ്ചാത്തലത്തിൽ കർണാടക - കാസർകോട് അതിർത്തി തുറക്കില്ലെന്ന്‌ കർണാടക സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വയനാട്, കണ്ണൂര്‍ അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാമെന്നും ഇരിട്ടി കൂർഗ് - വീരാജ്പേട്ട റോഡ് തുറക്കണമെന്ന ആവശ്യത്തിൽ നാളെ തീരുമാനമറിയിക്കാമെന്നും കർണാടക അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കർണാടക അതിര്‍ത്തികള്‍ അടച്ചതിനെതിരായ ഹർജിയിൽ വീഡിയോ കോൺഫറന്‍സിലൂടെയാണ് കർണാടക എ.ജി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. അതിർത്തികളിൽ ചികില്‍സക്കെത്തുന്ന രോഗികളെ തടയരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

കണ്ണൂര്‍-ഇരിട്ടി-മാനന്തവാടി-മൈസൂര്‍ റോഡ്, കണ്ണൂര്‍-സുല്‍ത്താന്‍ ബത്തേരി-ഗുണ്ടല്‍പേട്ട്-മൈസൂര്‍ റോഡുകൾ ചരക്കുഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്നാണ് കർണാടക അറിയിച്ചത്. കാസർകോട് അതിർത്തി തുറക്കില്ലന്ന കർണാടക സർക്കാർ തീരുമാനത്തെ കേരളം ശക്തമായി എതിർത്തു. അതിർത്തി അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ലെന്നും ദേശീയപാത അതോറിറ്റിയുടെ അധീനതയിലുള്ള റോഡുകളാണ് കർണാടക അടച്ചതെന്നുമാണ് കേരളം കോടതിയെ അറിയിച്ചത്.

നാളെ വീണ്ടും കർണാടകയുടെ വിശദീകരണം കേട്ടതിന് ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. അവശ്യ സർവീസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കും ദേശീയപാത അടക്കം അടയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ച വേളയിൽ വ്യക്തമാക്കിയിരുന്നു. ചരക്ക് നീക്കം തടയരുതെന്ന് നിർദേശിച്ചിരുന്നതായി കേന്ദ്രവും കോടതിയെ അറിയച്ചിട്ടുണ്ട്. കേസ് ഹൈക്കോടതി നാളെ ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ABOUT THE AUTHOR

...view details