കൊച്ചി : മോന്‍സണ്‍ കേസിൽ ഹൈക്കോടതിയെ വിമർശിച്ച മുൻ മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നിയമനുസൃത നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. രജിസ്ട്രാർക്ക് ഇത് സംബന്ധിച്ച് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാനാണ് ഉത്തരവ്.
നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച സമൻസ് ഹൈക്കോടതി റദ്ദാക്കി. സുദീപ് വ്യക്തിപരമായി ആക്ഷേപിക്കുന്നതിൽ തനിക്ക് പരാതി ഇല്ല. എന്നാൽ അന്വേഷണം തടസപ്പെടുത്താന്‍ അനുവദിക്കില്ലന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സ്വയം രക്തസാക്ഷി ആകാൻ ആണ് സുദീപ് ശ്രമിക്കുന്നത്. അതിന് വളംവച്ച് നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ALSO READ:K-Rail Silver Line; കെ- റെയിൽ; മുഖ്യമന്ത്രിക്ക് സാംസ്കാരിക പ്രവര്‍ത്തകരുടെ മെമ്മോറാണ്ടം
അന്വേഷണത്തെ തടസപെടുത്താൻ ശ്രമിച്ചാൽ കോടതി ഇടപെടും. അന്വേഷണം നന്നായി നടക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായില്ല. അതേസമയം മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആവശ്യപ്പെട്ട രേഖകൾ ക്രൈം ബ്രാഞ്ച് കൈമാറുന്നില്ലന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും എന്ന് ഇ ഡി അറിയിച്ചു. ഇതുവരെ 10 കേസ് എടുത്തെന്ന് ഡി ജി പി വ്യക്തമാക്കി.നിലവിൽ ഉള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി ഉണ്ടെന്ന് പറയുന്നില്ല. ക്രൈം ബ്രാഞ്ച് കൃത്യമായി അന്വേഷണം നടത്തിയാൽ പരാതി ഇല്ലെന്നും കോടതി വ്യക്തമാക്കി.