കേരളം

kerala

ETV Bharat / city

എസ് മണി കുമാര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് - Kerala high court

വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വച്ചു. ആറ് ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

By

Published : Oct 4, 2019, 6:54 AM IST

കൊച്ചി: ജസ്റ്റിസ് എസ് മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്ജിയായതിനേത്തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് എസ് മണികുമാര്‍. നിയമനം സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വൈകീട്ടോടെയാണ് നിയമ-നീതിന്യായ മന്ത്രാലയം പുറത്തിറക്കിയത്. വിജ്ഞാപനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

1983 നവംബര്‍ 23നാണ് ജസ്റ്റിസ് മണികുമാര്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പരിശീലനം നടത്തി. 2004 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന അദ്ദേഹം പിന്നീട് അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 2006 ജൂലൈ 31ന് മദ്രാസ് ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2009 നവംബര്‍ 9ന് സ്ഥിരം ജഡ്ജിയായും നിയമിതനായി.

കേരളം കൂടാതെ ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. മധ്യപ്രദേശിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് രവിശങ്കർ ഝായെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയെ രാജസ്ഥാനിലും കർണാടകയിലെ ജസ്റ്റിസ് എൽ നാരായണ സ്വാമിയെ ഹിമാചൽപ്രദേശിലും ഗുവാഹത്തി ആക്ടിങ് ചീഫ് ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമിയെ സിക്കിമിലും ജസ്റ്റിസ് അജയ് ലാംബയെ ഗുവാഹത്തിയിലും മധ്യപ്രദേശിലെ ജസ്റ്റിസ് ജെ കെ മഹേശ്വരിയെ ആന്ധ്രപ്രദേശിലും ചീഫ് ജസ്റ്റിസുമാരാക്കി.

ABOUT THE AUTHOR

...view details