കേരളം

kerala

ETV Bharat / city

ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി - പ്രഫുല്‍ ഖോഡ പട്ടേല്‍

സർക്കാരിന്‍റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാര പരിമിതി ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

Kerala HC dismisses plea against administrative reforms in Lakshadweep  Lakshadweep  ലക്ഷദ്വീപ്  ഹൈക്കോടതി  പ്രഫുല്‍ ഖോഡ പട്ടേല്‍  ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

By

Published : Sep 17, 2021, 7:06 PM IST

എറണാകുളം : ലക്ഷദ്വീപിൽ ഡയറി ഫാം പൂട്ടൽ, സ്‌കൂളുകളിലെ ഉച്ച ഭക്ഷണ മെനുവിലെ പരിഷ്‌കരണം എന്നീ വിവാദ ഭരണ പരിഷ്‌കരണങ്ങൾ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. സർക്കാരിന്‍റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാര പരിമിതി ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

സേവ് ലക്ഷദ്വീപ് ഫോറം പ്രവർത്തകൻ അഡ്വക്കേറ്റ് അജ്‌മൽ അഹമ്മദാണ് ഭരണ പരിഷ്കരണ നടപടികൾ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. വർഷങ്ങളായുള്ള ഡയറിഫാം അടച്ചുപൂട്ടുന്നത് തടയണമെന്നും ഇത് സ്വകാര്യവത്കരണത്തിന്‍റെ മുന്നോടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയതിനെ ചോദ്യം ചെയ്‌ത് മറ്റൊരു ഹർജിയും നൽകിയിരുന്നു.

തുടർന്ന് പ്രതിവർഷം ഒരു കോടി രൂപ നഷ്ടത്തിൽ ആയതിനാലാണ് ഡയറിഫാമുകൾ അടച്ചുപൂട്ടിയത് എന്ന് അഡ്മിനിസ്ട്രേഷൻ കോടതിയെ അറിയിച്ചു. സ്കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്നു മാത്രമാണ് നിർദേശമുള്ളതെന്നും ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.

ALSO READ:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി ; മാംസാഹാരം ഒഴിവാക്കണമെന്നതടക്കമുള്ള ഉത്തരവുകൾക്ക് സ്റ്റേ

ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവില്‍ നിന്ന് ​മാംസാഹാരം ഒഴിവാക്കിയതും ദ്വീപിലെ ഡയറി ഫാമുകള്‍ പൂട്ടി കന്നുകാലികളെ ലേലം ചെയ്യാനുള്ള ഉത്തരവും ഹർജി ഫയലിൽ സ്വീകരിച്ച വേളയിൽ ഹൈക്കോടതി സ്റ്റേ ചെയ്തതിരുന്നു. പിന്നാലെ സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താനും ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുടരാനും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഉത്തരവിറക്കിയിരുന്നു.

ABOUT THE AUTHOR

...view details