വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കുമെന്ന് കേരള ഗവര്‍ണര്‍ - Valayar case
വാളയാർ വിഷയം നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയിൽ പറഞ്ഞു
![വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കുമെന്ന് കേരള ഗവര്‍ണര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4906785-645-4906785-1572420243688.jpg)
കൊച്ചി: വാളയാർ കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും നീതി ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വാളയാർ വിഷയം നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ ഇടപെടുമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. വാളയാർ കേസിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് ഗവർണറുടെ പ്രതികരണം. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള നടപടിയിൽ നിയമലംഘനം ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും നിയമലംഘനം ഉണ്ടായതായി കണ്ടെത്തിയാൽ ഇടപെടൽ ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ആവശ്യമെങ്കിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേ സമയം എന്ത് നടപടി എടുത്താലും നാട്ടിലെ നിയമം അനുസരിച്ച് ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.