എറണാകുളം :നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. കേസ് പുതിയ ജഡ്‌ജി കേള്‍ക്കണം. പുരുഷനായാലും പ്രശ്‌നമില്ലെന്ന് അപേക്ഷയിൽ പറയുന്നുണ്ട്.
വിചാരണക്കോടതി ജഡ്‌ജിക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സിബിഐ കോടതിയിൽ നിന്നും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ അപേക്ഷ നൽകിയത്. സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് തന്നെയാണ് തുടർന്നും വിചാരണ നടത്തുക.