എറണാകുളം: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജിയും കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജി പരിഗണിക്കവെ മെമ്മറി കാർഡിലെ ദ്യശ്യങ്ങൾ ചോർന്നുവെന്ന വിവരം ഫോറൻസിക് പരിശോധന റിപ്പോർട്ടിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - നടിയെ ആക്രമിച്ച കേസ് അട്ടിമറി
മെമ്മറി കാർഡ് തുറന്ന് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹർജിയിൽ കക്ഷി ചേർന്നു കൊണ്ട് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
അങ്ങനെയെങ്കിൽ ദൃശ്യങ്ങൾ ചോർന്നുവെന്ന് എങ്ങനെ പറയാനാകുമെന്നും വിമർശന സ്വരത്തിൽ കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. മെമ്മറി കാർഡ് തുറന്ന് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹർജിയിൽ കക്ഷി ചേർന്നു കൊണ്ട് ദിലീപും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം.
Also read: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ: സർക്കാറിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി