എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രംഗത്ത്. നടിയുടെ ദ്യശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് വിചാരണ കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ലെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. 2022 ഫെബ്രുവരി വരെ കോടതി ഹാഷ് വാല്യു വിവരം മറച്ചുവച്ചതായും പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയില്‍ പറയുന്നു.
ഫോറന്‍സിക് ലാബില്‍ നിന്നും ഹാഷ് വാല്യു മാറിയ വിവരം വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ് പ്രോസിക്യൂഷന്‍ വിചാരണ നടത്തിയത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് പിടിച്ചെടുക്കുകയാണുണ്ടായത്.