എറണാകുളം:മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലന്ന് എൻ.സി.പി. ദേശീയ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ. എൻ.സി.പി.ക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്‌താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി.പി. പീതാംബരൻ മാസ്റ്റർ. മഹാരാഷ്‌ട്രയില്‍ എൻസിപി ബിജെപി സഖ്യമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല : ടി.പി.പീതാംബരൻ മാസ്റ്റർ - കേരള എന്‍സിപി വാര്‍ത്തകള്‍
അജിത് പവാറിനെ ബിജെപി ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും എൻ.സി.പി. ദേശീയ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ബിജെപിക്കെതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്ന എൻസിപിയെ പ്രശംസിക്കുകയാണ് വേണ്ടത്. അജിത് പവാറിന് അദ്ദേഹത്തിന്‍റേതായ ചില പ്രശ്നങ്ങളുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവ ഉപയോഗിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയോ എന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്ന് പീതാംബരന്‍ മാസ്‌റ്റര്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിൽ ജനവിധി ബിജെപിക്ക് എതിരായിരുന്നു. ബിജെപിക്കോ ശിവസേനക്കൊ ഒരു സീറ്റ് പോലും അധികം നേടാൻ കഴിഞ്ഞിരുന്നില്ല. ശിവസേനയെ ബി.ജെ.പിയിൽ നിന്നടർത്തി ഒരു പുതിയ സർക്കാർ രൂപീകരിക്കാനാണ് എൻസിപി ശ്രമിച്ചത്. ബി.ജെ.പി.യെ എതിർക്കുന്ന കാര്യത്തിൽ ആശങ്കയുള്ള സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുകയാണെന്നും പ്രഖ്യാപിച്ച പീതാംബരൻ മാസ്റ്റർ. പാതിരാത്രി നടത്തിയ ഓപ്പറേഷൻ തിരിച്ചറിയാൻ കഴിയാതെപോയത് പോരായ്‌മയെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ എൻസിപി എൽഡിഎഫിന്‍റെ ഘടകമാണ്. ഇതിൽ ആശയ കുഴപ്പത്തിന്‍റെ കാര്യമില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.