രണ്ട് തെരഞ്ഞെടുപ്പിന്‍റെ ചരിത്രം മാത്രമുള്ള കളമശ്ശേരി ഇത്തവണ കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ സിറ്റിങ് എംഎല്‍എയായ വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് യുഡിഎഫിനെ പ്രതിരോധത്തിലാക്കി. മത്സരത്തിനില്ലെങ്കിലും സ്ഥാനാര്‍ഥിയായ മകന്‍ വി.ഇ അബ്ദുല്‍ ഗഫൂറിന്‍റെ ജയത്തിലൂടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇബ്രാഹിംകുഞ്ഞ്. എന്നാല്‍ അബ്ദുല്‍ ഗഫൂറിനെതിരെ ലീഗില്‍ പരസ്യപ്രതിഷേധം ഉയര്‍ന്നത് യുഡിഎഫില്‍ ആശങ്കയായിരുന്നു. മുന്‍ രാജ്യസഭ എംപിയും സിപിഎം നേതാവുമായ പി രാജീവാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഴിമതിയും അറസ്റ്റും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച വിഷയമാക്കിയ ഇടതുമുന്നണി ഇത്തവണ സീറ്റ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പാലത്തിന്‍റെ ബലക്ഷയം പരിഹരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത് എല്‍ഡിഎഫ് കളമശേരിയില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്.
മണ്ഡല ചരിത്രം
കളമശ്ശേരി, ഏലൂര്‍ നഗരസഭകളും ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, കുന്നുകര ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് കളമശ്ശേരി നിയമസഭ മണ്ഡലം. 2008ലെ പുനര്‍നിര്‍ണയത്തിലൂടെയാണ് കളമശ്ശേരി മണ്ഡലം രൂപീകൃതമായത്.
നിയമസഭ തെരഞ്ഞെടുപ്പ് 2011
മുസ്ലിംലീഗിന് സ്വാധീനമുള്ള മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ വി.കെ ഇബ്രാഹിംകുഞ്ഞിലൂടെ യുഡിഎഫ് ആദ്യ ജയം നേടി. 47.73% വോട്ട് നേടിയ ഇബ്രാഹിംകുഞ്ഞ് 7,789 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം പിടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ചന്ദ്രന്‍ പിള്ളയ്ക്ക് 41.81% വോട്ട് മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ പി കൃഷ്ണദാസ് 8438 വോട്ട് നേടി മൂന്നാമതായി.
നിയമസഭ തെരഞ്ഞെടുപ്പ് 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016 നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016 രണ്ടാമങ്കത്തില്‍ ഭൂരിപക്ഷം ഉയര്‍ത്തി ഇബ്രാഹിംകുഞ്ഞ് മികച്ച ജയം നേടി. 12,118 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന്‍റെ എ.എം യൂസഫിനെയാണ് ഇബ്രാഹിംകുഞ്ഞ് പരാജയപ്പെടുത്തിയത്. ഇടത്-വലത് മുന്നണികള്‍ക്ക് വോട്ടുവിഹിതത്തില്‍ കുറവ് നേരിട്ടപ്പോള്‍ എന്‍ഡിഎ പ്രകടനം മെച്ചപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020 സംസ്ഥാനം ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതിയ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി മണ്ഡലം യുഡിഎഫിനെ കൈവിട്ടില്ല. കളമശ്ശേരി നഗരസഭയും കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, കുന്നുകര ഗ്രാമപഞ്ചായത്തുകളും യുഡിഎഫ് നേടി. ഏലൂര്‍ നഗരസഭയും ആലങ്ങാട് പഞ്ചായത്തും മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിലകൊണ്ടത്.