എറണാകുളം:പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടി. കേസിൽ കുറ്റപത്രം സമർപ്പിച്ചത് മറച്ചുവെച്ചാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയത്. എറണാകുളത്ത് താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയെ വാൽപ്പാറയിൽ വച്ച് കൊലപ്പെടുത്തിയ സഫർ ഷായാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത്. അറസ്റ്റിലായി 90 ദിവസത്തിനു ശേഷവും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതിഭാഗത്തിന്‍റെ വാദം തെറ്റാണെന്ന് കോടതിയെ അറിയിക്കുന്നതിൻ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.s
കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊലക്കേസ് പ്രതിക്ക് ജാമ്യം - ഹൈക്കോടതി വാര്‍ത്തകള്‍
അറസ്റ്റിലായി 90 ദിവസത്തിനു ശേഷവും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ ഏപ്രിൽ ഒന്നിനു തന്നെ അന്വേഷണ സംഘം കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു.
2020 ജനുവരി എട്ടിനാണ് സഫർ ഷാ അറസ്റ്റിലാകുന്നത്. തൊണ്ണൂറുദിവസം പൂർത്തിയാകുന്നതിന് മുമ്പ് ഏപ്രിൽ ഒന്നിനു തന്നെ അന്വേഷണ സംഘം കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് മറച്ചു വച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമർശിക്കുകയും ചെയ്തു. കലൂരിൽ താമസിച്ചിരുന്ന പെൺകുട്ടിയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇത് വീട്ടിലറിയിച്ചതോടെ പെൺകുട്ടിയുടെ അച്ഛൻ ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് മോഷ്ടിച്ച കാറിൽ പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച് വാൽപ്പാറയിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. അതേസമയം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു.