കേരളം

kerala

ETV Bharat / city

ഐഎസ്‌എല്‍ മാമാങ്കത്തിന് തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്‍റെ എതിരാളികള്‍. വർണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് 7.30ന് മത്സരം തുടങ്ങും. പതിവു പോലെ ആരാധകരുടെ വന്‍ പട തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് കൊച്ചിയില്‍ കൊടിയേറ്റം

By

Published : Oct 20, 2019, 5:36 PM IST

Updated : Oct 20, 2019, 6:30 PM IST

കൊച്ചി : അഞ്ചു മാസം നീളുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്‍റെ ആറാം പതിപ്പിന് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഉദ്‌ഘാടന മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അമര്‍ തൊമര്‍ കൊല്‍ക്കത്തയാണ് എതിരാളികള്‍. വർണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് 7.30ന് മത്സരം തുടങ്ങും.

ഐഎസ്‌എല്‍ മാമാങ്കത്തിന് തുടക്കം കുറിച്ച് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

പതിവു പോലെ ആരാധകരുടെ വന്‍ പട തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണയും ഇരുടീമുകളും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. അന്ന് ബ്ലാസ്റ്റേഴ്‌സ് ആദ്യമായി എ.ടി.കെയെ തോല്‍പ്പിച്ചു. ആകെ രണ്ടു കളികള്‍ മാത്രം ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു കേരള കൊമ്പൻമാരുടെ കഴിഞ്ഞ സീസണിലെ സ്ഥാനം. പ്രതീക്ഷകളോടെയാണ് ഇത്തവണ ആരാധകര്‍ മത്സരത്തെ കാത്തിരിക്കുന്നത്. മികച്ച താരനിരയും അനുഭവ സമ്പന്നനായ കോച്ചിന്റെയും സാനിധ്യം തന്നെ കാരണം. ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയിച്ചു തന്നെ തുടങ്ങുമെന്നാണ് മലയാളി ഫുട്‌ബോള്‍ ആരാധകർ കരുതുന്നത് . ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞ സീസണുകളിൽ ടീമിന് കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായ രണ്ടു സീസണുകളില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. രണ്ടു വട്ടം ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനും കഴിഞ്ഞില്ല. ആറാം സീസണിലെത്തുമ്പോള്‍ അടിമുടി മാറ്റങ്ങളോടെ പുതിയ ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുന്നു. കഴിഞ്ഞ സീസണില്‍ കളിച്ച വിദേശ താരങ്ങള്‍ ആരും നിലവിലെ ടീമിലില്ല. പോയ സീസണില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി 12 ഗോളുകള്‍ നേടിയ നായകന്‍ ഒഗ്ബച്ചെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളടി യന്ത്രം. കാമറൂണ്‍ താരം മെസി ബൗളി ആയിരിക്കും കൂട്ടിന്. ഒരു വിദേശ സ്‌ട്രൈക്കര്‍ മാത്രം മതിയെന്ന് തീരുമാനിച്ചാല്‍ മുഹമ്മദ് റാഫി ഇറങ്ങും. ജിയാനി സുയിവര്‍ലൂണും ജെയ്‌റോ റോഡ്രിഗസുമാണ് പ്രതിരോധത്തിലെ കരുത്ത്. സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കന്റെ അഭാവം നികത്താന്‍ മുന്‍ ഇന്ത്യന്‍ താരം രാജു ഗെയ്ക്ക്‌വാദിനെ അവസാന നിമിഷം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല. മിഡ്ഫീല്‍ഡില്‍ സെനഗല്‍ താരം മൊഹമദ് നിങിനായിരിക്കും നേതൃത്വ ചുമതല. സെര്‍ജിയോ സിഡോന്‍ച, സഹല്‍ അബ്‌ദുള്‍ സമദ്, പ്രശാന്ത്.കെ എന്നിവരും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ റെഡിയാണ്. ഗോള്‍കീപ്പര്‍മാരില്‍ മൂന്നു പേരും ടീമില്‍ പുതുമുഖങ്ങളാണ്. ബിലാല്‍ ഖാന്‍, ടി.പി രഹനേഷ്, ഷിബിന്‍രാജ്. ഐ ലീഗില്‍ നിന്നാണ് ബിലാല്‍ഖാന്റെ വരവ്.
ബ്ലാസ്റ്റേഴ്‌സിന് സമാനമാണ് എ.ടി.കെയുടെ കഴിഞ്ഞ രണ്ടു സീസണുകളിലെ പ്രകടനം. രണ്ടു തവണയും പ്ലേ ഓഫ് കാണാതെ പുറത്തായി. കരുത്ത് വീണ്ടെടുക്കാന്‍ മുമ്പ് കിരീടം നേടിക്കൊടുത്ത കോച്ച് അന്‍റോണിയോ ലോപ്പസ് ഹബ്ബാസിനെ തിരികെ വിളിച്ചു. ഫിജിയന്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വലിയ പ്രതീക്ഷകളിലൊന്ന്. ഓസ്‌ട്രേലിയന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ കഴിഞ്ഞ തവണ മികച്ച താരമായിരുന്നു റോയ് കൃഷ്ണ. കൂട്ടിന് സഹതാരമായിരുന്ന ഡേവിഡ് വില്യംസുമുണ്ട്. മൈക്കിള്‍ സുസൈരാജ്, ധീരജ് സിങ് തുടങ്ങിയ മികവുള്ള ആഭ്യന്തര താരങ്ങളും ടീമിലുണ്ട്.

Last Updated : Oct 20, 2019, 6:30 PM IST

ABOUT THE AUTHOR

...view details