കേരളം

kerala

ETV Bharat / city

'84 ദിന ഇടവേള ഫലപ്രാപ്‌തിക്കുവേണ്ടി' ; ഹൈക്കോടതിക്ക് കേന്ദ്രത്തിന്‍റെ മറുപടി - കൊവിഡ് വാക്‌സിനേഷൻ ഇടവേള

ഫലപ്രാപ്‌തിയാണോ, കൊവിഡ് വാക്‌സിനുകളുടെ ലഭ്യതയാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

covid interval news  covid vaccine interval news  covid interval  covid vaccine news  high court news  central government on vaccination  central government news on vaccination  84 days interval on covid news  covid news latest news  84 ദിവസത്തെ വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ ഇടവേള  കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ
കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേള ഫലപ്രാപ്‌തിക്ക് വേണ്ടിയെന്ന് കേന്ദ്രസർക്കാർ

By

Published : Aug 26, 2021, 6:51 PM IST

എറണാകുളം :കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്‌തിക്ക് വേണ്ടിയെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം.

വാക്‌സിൻ ക്ഷാമം കാരണമല്ല ഇടവേള നീട്ടിയതെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം. കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ 84 ദിവസം ഇടവേള എന്തിനെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ഒന്നാം ഡോസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ടാം ഡോസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി.

READ MORE:കൊവിഡ്‌ വാക്‌സിനേഷന്‍ ; 84 ദിവസം ഇടവേള എന്തിനെന്ന് കേന്ദ്രത്തോട്‌ ഹൈക്കോടതി

ഫലപ്രാപ്‌തിയാണോ, കൊവിഡ് വാക്‌സിനുകളുടെ ലഭ്യതയാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു.

കിറ്റെക്‌സ് ഗ്രൂപ്പിലെ പന്ത്രണ്ടായിരത്തോളം ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 95 ലക്ഷം രൂപ മുടക്കി ജീവനക്കാർക്ക് ആവശ്യമായ രണ്ടാം ഡോസ് വാക്‌സിനും വാങ്ങിവച്ചിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിൽ എൺപത്തിനാല് ദിവസത്തെ ഇടവേളയെന്നതിൽ ഇളവ് നൽകണമെന്നും വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ അനുമതി നൽകണമെന്നുമായിരുന്നു കിറ്റെക്‌സിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details