മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; സംഘത്തിലെ പ്രധാനി പിടിയില്‍ - മുക്കുപണ്ടം പണയം
ഇരുപതോളം കേസുകളിലെ പ്രതിയായ തൃശൂർ അത്താണി കുന്നത്ത് പീടികയിൽ സബീർ (36) ആണ് അറസ്‌റ്റിലായത്.
എറണാകുളം: മുക്കുപണ്ടം പണയം വച്ചതില്‍ 20 കേസ് നിലനിൽക്കെ പെരുമ്പാവൂരിൽ വീണ്ടും തട്ടിപ്പിനെത്തിയ പ്രതിയെ പിടികൂടി. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനിയായ തൃശൂർ അത്താണി കുന്നത്ത് പീടികയിൽ സബീർ (36) ആണ് പിടിയിലായത്. അല്ലപ്രയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടയിൽ ഉടമക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനു മുമ്പ് സമാന രീതിയിൽ തട്ടിപ്പ് നടത്തിയ ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് ലോക്ക് ഡൗണിന് മുമ്പാണ് പുറത്തിറങ്ങിയത്.