കൊച്ചി: വീട്ടിൽ വ്യാജ ചാരായം വാറ്റിയ പ്രതികളെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. നെടുമ്പാശ്ശേരി തെക്കേ അടുവാശേരി കരയിൽ ബാലചന്ദ്രൻ, കീഴ്‌മാട് സ്വദേശി അഖിൽ സുകു, തെക്കേ അടുവാശേരി കരയിൽ ശരത്ത് ശിവശങ്കരൻ , സഹോദരൻ ശ്യാം ശങ്കർ എന്നിവരാണ് പിടിയിലായത്. ചാരായം നിർമിക്കാനാവശ്യമായ 50 ലിറ്റർ വാഷ് പൊലീസ് നശിപ്പിച്ചു
വീട്ടിൽ വ്യാജച്ചാരായം വാറ്റ് ;നാല് പേര്‍ അറസ്റ്റില്‍ - kochi police raid illicit liqour
ചാരായം നിർമിക്കാനാവശ്യമായ 50 ലിറ്റർ വാഷ് പൊലീസ് നശിപ്പിച്ചു
വ്യാജച്ചാരായം
ഒറ്റക്ക് താമസിച്ചിരുന്ന ഒന്നാം പ്രതി ബാലചന്ദ്രന്‍ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചാരായം നിര്‍മിക്കുകയായിരുന്നു. ഇവരില്‍ നിന്ന് 600 മില്ലിയോളം ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
Last Updated : Apr 21, 2020, 11:29 AM IST