കേരളം

kerala

ETV Bharat / city

ബസ്‌ ചാര്‍ജ് പഴയ നിരക്കാക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ - bus fare

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി അറിയിച്ചു

highcout stay on government decision on bus fare  highcout  bus fare  ബസ്‌ ചാര്‍ജ്
ബസ്‌ ചാര്‍ജ് പഴയപടിയാക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

By

Published : Jun 9, 2020, 3:18 PM IST

Updated : Jun 9, 2020, 5:28 PM IST

എറണാകുളം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അടുത്ത മാസം പതിമൂന്നാം തീയ്യതി വരെയാണ് സ്റ്റേ അനുവദിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബസുകളിൽ യാത്രക്കാരുടെ എണ്ണം പകുതിയായി കുറച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നിരക്ക് വർധിപ്പിച്ചത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കിയതോടെയാണ് നിരക്ക് വർധനവ് പിൻവലിച്ചത്. ഇതിനെതിരെയാണ് ബസ്‌ ഉടമകള്‍‌ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് വർധനവ് പിൻവലിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കോടതി അധിക നിരക്ക് ഈടാക്കാമെന്നും നിർദേശിച്ചു. ബസുകളിൽ സാമൂഹിക അകലം പാലിച്ച് യാത്രക്കാരെ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു. യാത്രാ നിരക്ക് നിശ്ചയിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി രണ്ടാഴ്ചക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് സർക്കാർ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം.

Last Updated : Jun 9, 2020, 5:28 PM IST

ABOUT THE AUTHOR

...view details