കേരളം

kerala

ETV Bharat / city

'ലക്ഷദ്വീപിലെ പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി ഭരണഘടനാവിരുദ്ധം' ; സ്റ്റേ ചെയ്‌ത് ഹൈക്കോടതി

സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിക്കാൻ അഡ്മിനിസ്ട്രേറ്റർ, കലക്ടർ എന്നിവർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.

high court on lakshadweep  ഹൈക്കോടതി വാർത്തകള്‍  ലക്ഷദ്വീപ് പ്രശ്‌നം  lakshadweep issue
ഹൈക്കോടതി

By

Published : Jul 1, 2021, 4:03 PM IST

എറണാകുളം : ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും പ്രഹരം. ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്തു.

സ്ത്രീകളിൽ നിന്നും പുരുഷൻമാരിൽ നിന്നും വ്യത്യസ്ത നിരക്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ദ്വീപ് ഭരണകൂടത്തിന്‍റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്‍റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിക്കാൻ അഡ്‌മിനിസ്ട്രേറ്റർ, കലക്ടർ എന്നിവർക്ക് അധികാരമില്ല. ഈ വിഷയത്തിൽ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം തേടിയിട്ടുമുണ്ട്.

also read:ലക്ഷദ്വീപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി; ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒരു ശതമാനമായിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ആറ് ശതമാനവും പുരുഷൻമാരുടെ ഉടമസ്ഥയിലുള ഭൂമിക്ക് ഏഴ് ശതമാനവുമായി വർധിപ്പിച്ചിരുന്നു.

വനിതകളുടെയും പുരുഷൻമാരുടെയും ഒരുമിച്ച് ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്‍പ്പനയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായും വർധിപ്പിരുന്നു.

ഇതിനെതിരെ അമിനി ദ്വീപ് നിവാസിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വക്കേറ്റ് മുഹമ്മദ് സാലിഹ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ABOUT THE AUTHOR

...view details