എറണാകുളം : ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ രണ്ട് വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്തു.
ഡയറി ഫാമുകൾ അടച്ചുപൂട്ടാനും കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കാനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വർഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്ന് പറയുന്നത് ശരിയല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇത്തരമൊരു ഉത്തരവിന്‍റെ യുക്തി എന്താണന്ന് കോടതി ചോദിച്ചു. ദ്വീപിലെ ഫാമുകൾ അടച്ചു പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫും ചിക്കനും ഒഴിവാക്കാനും നിർദേശിച്ച് മെയ് മാസത്തിലാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഉത്തരവിറക്കിയത്.