എറണാകുളം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കീഴ്‌ക്കോടതികള്‍ക്ക് മാർഗനിർദേശവുമായി ഹൈക്കോടതി. കോടതി മുറിക്കുള്ളിൽ പത്തിൽ കൂടുതൽ ആളുകൾ പാടില്ല, പത്ത് കസേരകൾ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കുക, കക്ഷികൾക്ക് കോടതിയിൽ ഹാജരാകുന്നതിന് സമയം അനുവദിക്കുക, ഒരോ കേസുകളിലും അഭിഭാഷകർ കക്ഷികൾ, സാക്ഷികൾ എന്നിവർക്ക് മാത്രമേ പ്രവേശനം നൽകാവു എന്നീ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ കീഴ്‌ക്കോടതികള്‍ക്ക് മാർഗനിർദേശവുമായി ഹൈക്കോടതി
ഹൈക്കോടതി സബ് ഓർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറാണ് കീഴ്‌ക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്
ഹൈക്കോടതി സബ് ഓർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറാണ് ഇത് സംബന്ധിച്ച നിർദേശം കീഴ്‌ക്കോടതികള്‍ക്ക് നൽകിയത്. സിവിൽ കോടതികളിലും ക്രിമിനൽ കോടതികളിലും കക്ഷികൾ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നും ക്രിമിനൽ കേസുകളിൽ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രം കക്ഷികളെ ഹാജരാക്കിയാൽ മതിയെന്നും നിർദേശത്തില്‍ പറയുന്നു. വേനലവധിക്ക് ശേഷം ഹൈക്കോടതി തിങ്കളാഴ്ച തുറക്കും. കോടതി ജീവനക്കാരുടെ എണ്ണം സർക്കാർ നിർദേശമനുസരിച്ചായിരിക്കും നിശ്ചയിക്കുക. ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.