എറണാകുളം:ഇലന്തൂരിലെ ആഭിചാരക്കൊലയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണിതെന്നും കേരളം എവിടേക്കാണ് പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. തന്‍റെ 54 വർഷത്തെ ജീവിതത്തിനിടയിൽ ഇത്തരമൊരു കാര്യം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'അവിശ്വസനീയം, കേരളം എവിടേക്കാണ് പോകുന്നത്?' ഇലന്തൂരിലെ നരബലിയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി - BLACK MAGIC BHAGAVAL SINGH
ഇക്കാലത്ത് ആളുകളുടെ പെരുമാറ്റം വിചിത്രമാണെന്നും വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നതെന്നും ഹൈക്കോടതി
'അവിശ്വസനീയം, കേരളം എവിടേക്കാണ് പോകുന്നത്?' ഇലന്തൂരിലെ നരബലിയിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി
വിവിധ ഹർജികൾ പരിഗണിക്കവെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക വാർത്ത സംബന്ധിച്ച് ഹൈക്കോടതി പരാമർശം നടത്തിയത്. ആളുകൾ ഇക്കാലത്ത് വിചിത്രമായാണ് പെരുമാറുന്നതെന്നും വരും തലമുറ ഇതെല്ലാം കണ്ടാണ് വളരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.