കേരളം

kerala

ETV Bharat / city

'അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; ലക്ഷദ്വീപ് കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധിച്ച് ഹൈബിയും പ്രതാപനും - tn prathapan

കൊച്ചിയിലെ ലക്ഷദ്വീപ് കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അങ്കിത് അഗർവാളിനെ കണ്ട് എംപിമാർ പ്രതിഷേധം അറിയിച്ചു.

ലക്ഷദ്വീപ്  ലക്ഷദ്വീപ് കാര്യാലയം  lakshadweep office  കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം  hibi eden  tn prathapan  praful patel
ലക്ഷദ്വീപ് കാര്യാലയത്തിന് മുമ്പിൽ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം

By

Published : May 26, 2021, 9:34 PM IST

എറണാകുളം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം. ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ എന്നിവരാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസ് മുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കൊച്ചിയിലെ ലക്ഷദ്വീപ് കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ അങ്കിത് അഗർവാളിനെ കണ്ട എംപിമാർ പ്രതിഷേധം അറിയിച്ചു. ദ്വീപിലെ നിയവിരുദ്ധമായ ഉത്തരവുകൾ ഉടൻ റദ്ദാക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ദ്വീപിലെ ജനങ്ങൾ മയക്കുമരുന്നിനും തീവ്രവാദത്തിനും അടിമപ്പെട്ടിരിക്കുന്നുവെന്ന രീതിയിൽ വരുന്ന തെറ്റായ വാർത്തകൾ അവരുടെ ആത്മവിശ്വാസം തകർക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിന് മുമ്പിൽ പ്രതിഷേധിക്കുന്ന ഹൈബി ഈഡൻ എംപിയും ടി.എൻ.പ്രതാപൻ എംപിയും

Also Read: വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം പരിപൂർണമായി തകർക്കുന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത്. ചുമതല ഏറ്റെടുത്ത ആദ്യദിനം തന്നെ വിവാദ തീരുമാനങ്ങൾ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ഹൈബി ഈഡൻ ആരോപിച്ചു. ലക്ഷദ്വീപ് ജനതയുടെ സംസ്കാരത്തെയും ജീവിതത്തെയും ഇല്ലാതാക്കാനുള്ള സംഘപരിവാർ അജണ്ട അവസാനിപ്പിക്കണമെന്നും ദ്വീപിനെ സംരക്ഷിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details