പ്രളയക്കെടുതി; കോതമംഗലത്ത് വന്‍ കൃഷി നാശം - കോതമംഗലം
ഒരു മാസം പ്രായമായ നെൽച്ചെടികൾ പോലും ചീയൽ ബാധിച്ച് നശിച്ചു
എറണാകുളം: പ്രളയത്തെത്തുടർന്ന് കോതമംഗലത്ത് വൻ കൃഷി നാശം. പല്ലാരിമംഗലം പഞ്ചായത്തിലെ കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൈനാപ്പിൾ, നെല്ല്, വാഴ, എന്നിവക്കാണ് കൂടുതല്‍ നാശനഷ്‌ടമാണുണ്ടായിരിക്കുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പല്ലാരിമംഗലം കൃഷിഭവന്‍റെ സഹായത്തോടെ കൃഷിയിറക്കിയവർക്കും പ്രളയം കനത്ത പ്രഹരമാണേൽപ്പിച്ചത്. ഒരു മാസം പ്രായമായ നെൽച്ചെടികൾ പോലും ചീയൽ ബാധിച്ച് നശിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന്‍റെ ഇരകളാണ് ഈ പ്രളയത്തിലും കൃഷി നാശം സംഭവിച്ചവരിലേറെയും.