എറണാകുളം: ആരോഗ്യ മന്ത്രി വീണ ജോർജിനെ സമൂഹ മാധ്യമത്തിലൂടെ വ്യക്തിഹത്യ ചെയ്തെന്ന പരാതിയിൽ പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകനാണ് പി.സി ജോർജിനെതിരെ പരാതി നൽകിയത്.
ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്‌ത ഫോൺ സംഭാഷണത്തിലെ പരാമർശമാണ് കേസിന് ആധാരം. പി.സി ജോർജിന്‍റെ പരാമർശങ്ങൾ അപകീർത്തികരമാണന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ അഭിഭാഷകൻ ചൂണ്ടികാട്ടിയിരുന്നു. പി.സി ജോർജുമായി നടത്തിയ അശ്ലീല പരാമർശമുള്ള ഫോൺ സംഭാഷണം സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച ടി.പി നന്ദകുമാറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.