ജേക്കബ് തോമസിന് തിരിച്ചടി; കേസ് റദ്ദാക്കണമെന്നാവശ്യം ഹൈക്കോടതി തള്ളി - ജേക്കബ് തോമസ് വാര്‍ത്തകള്‍
തമിഴ്നാട് രാജപാളയത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
![ജേക്കബ് തോമസിന് തിരിച്ചടി; കേസ് റദ്ദാക്കണമെന്നാവശ്യം ഹൈക്കോടതി തള്ളി hc on jacob thomas case jacob thomas latest news ജേക്കബ് തോമസ് വാര്‍ത്തകള്‍ ഹൈക്കോടതി വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7393047-thumbnail-3x2-jacob.jpg)
എറണാകുളം : അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന ഡിജിപി ജേക്കബ് തോമസിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകി. കേസ് റദ്ദാക്കാനാവില്ല. പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടന്ന് കോടതി വ്യക്തമാക്കി. ജേക്കബ് തോമസിനെതിരായ കേസ് അനധികൃത സ്വത്ത് സമ്പാദനത്തിന് പരിധിയിൽ വരും. അനധികൃത സ്വത്തെന്ന് ആരോപിക്കുന്ന ഭൂമിയുടെ ആധാരത്തിൽ ജേക്കബ് തോമസിന്‍റെ പേരുണ്ട്. വിജിലൻസിന് അന്വേഷണം തുടരാമെന്നും കോടതി നിർദ്ദേശിച്ചു. തമിഴ്നാട് രാജപാളയത്ത് ബിനാമി പേരിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. സർവീസിൽ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായത്.