കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടെന്നായിരുന്നു മോഹൻലാലിന്‍റെ വാദം. ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ മുഖ്യ വനപാലകൻ നൽകിയ അനുമതി റദ്ദാക്കണമെന്നും കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും വ്യക്തമാക്കി പെരുമ്പാവൂർ സ്വദേശി പൗലോസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് മോഹൻലാൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ് - ആനക്കൊമ്പ് കേസ് മോഹന്‍ലാല്‍
മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
![ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4758174-683-4758174-1571134068859.jpg)
2012ലാണ് മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മൂന്നുപ്രാവശ്യം മോഹൻലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനംവകുപ്പ് പിന്നീട് മോഹൻലാലിനെ പ്രതിചേർക്കുകയായിരുന്നു. കേസിലുണ്ടായ ഏഴ് വര്‍ഷത്തെ കാലതാമസത്തില്‍ പെരുമ്പാവൂർ മജിസ്ട്രേറ്റിനോട്, ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വനംവകുപ്പ് തിടുക്കപ്പെട്ട് കുറ്റപത്രം സമർപ്പിച്ചത്.