എറണാകുളം : ഡി-ലിറ്റ് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്നും വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണമെന്നും ഗവർണർ പറഞ്ഞു.
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയല്ല വേണ്ടത്. ഇത്തരം വിഷയങ്ങളിൽ നിയമവും ഭരണ ഘടനയും അറിഞ്ഞുവേണം പ്രവർത്തിക്കാൻ. രാഷ്ട്രപതി , ഗവർണർ ഉൾപ്പടെയുള്ള ചുമതലകൾ ഭരണഘടനാസ്ഥാപനങ്ങളാണ്. അതിനാൽ ഗവർണറുടെ ഓഫിസ് ചർച്ചാവിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'വിവാദമുണ്ടാക്കുന്നവർ ആദ്യം ഭരണഘടന വായിക്കണം' ALSO READ:ഭീതി ഉയര്‍ത്തി ഒമിക്രോണ്‍ ; രാജ്യത്ത് 27,553 പേര്‍ക്ക് കൂടി കൊവിഡ്
സർവകലാശാലകൾ സമ്മർദങ്ങള്‍ക്ക് കീഴ്‌പ്പെടാന്‍ പാടില്ല. ചാൻസലർ പദവി വിഷയത്തിൽ പറയാനുള്ളത് നേരത്തെ വ്യക്തമാക്കിയതാണ്. പുതുതായി ഒന്നും പറയാനില്ലെന്നും ഗവർണർ പറഞ്ഞു.
രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ഗവർണറുടെ ശുപാർശ തള്ളിയതാണ് സർക്കാരുമായുള്ള പോരിന് കടുപ്പം വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ നടപടി രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തുകയും ചെയ്‌തു.