എറണാകുളം:അങ്കമാലി കാഞ്ഞൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ അക്രമികൾ റെജിയെ ഇടിച്ചു വീഴ്ത്തിയ ശേഷം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും രണ്ടംഗ സംഘം രക്ഷപ്പെട്ടിരുന്നു. ഉടന്‍തന്നെ റെജിയെ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.