നിര്‍ണായക നീക്കവുമായി എന്‍.ഐ.എ; പി.എസ് സരിത്തിനെ ചോദ്യം ചെയ്തു - എന്‍ഐഎ
കേസിലെ പ്രധാനപ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാൻ കസ്റ്റംസ് പൊലീസ് സഹായം തേടി.
എറണാകുളം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ പി.എസ് സരിത്തിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ കാര്യാലയത്തിലെത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്തത്. നിലവിൽ കസ്റ്റംസ് കസ്‌റ്റഡിയിലാണ് സരിത്തുള്ളത്. കേസ് ഏറ്റെടുത്ത ശേഷം എന്‍ഐഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിര്‍ണായ നീക്കമാണിത്. അതേസമയം കേസിലെ പ്രധാനപ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും പിടികൂടാൻ കസ്റ്റംസ് പൊലീസ് സഹായം തേടി. ആവശ്യം ഉന്നയിച്ചു കസ്റ്റംസ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. ഇരുവരും നിലവില്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസ് ഏറ്റെടുക്കുന്നതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചത്.