എറണാകുളം: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ഒന്നാം പ്രതി സരിത്തിന്‍റെ അക്കൗണ്ടില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കസ്റ്റംസ് പിടികൂടിയ 30.245 കിലോ സ്വര്‍ണവും ഇ ഡി കണ്ടുകെട്ടിയത്.
കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണത്തിനായി നിക്ഷേപിച്ചതെന്നാണ് ഇ.ഡിയുടെ നിലപാട്. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് അന്വേഷണത്തിൻ്റെ ഭാഗമായി ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. റബിൻസ്, അബ്‌ദു പി ടി, അബ്‌ദുൽ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.
നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് സ്വർണം