സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസിന്‍റെ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ് - സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്
പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ റമീസിന്‍റെ കസ്റ്റഡി 7 ദിവസത്തേക്ക് കൂടി നീട്ടി നല്‍കണമെന്നാണ് ആവശ്യം.
സ്വര്‍ണക്കടത്ത് കേസ് പ്രതി റമീസിന്‍റെ കസ്റ്റഡി നീട്ടണമെന്ന് കസ്റ്റംസ്
എറണാകുളം:തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതി റമീസിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. 7 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം. മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയെയും കസ്റ്റഡിയിൽ നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.