എറണാകുളം: ആന്ധ്രയിൽ നിന്ന് കൊല്ലത്ത് വിൽപ്പനക്ക് കൊണ്ടുവന്ന 40 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന പളനി സ്വദേശി മുരുകൻ, കൊല്ലം സ്വദേശി രാജീവ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റും ആലുവ എക്സൈസും സംയുക്തമായി പ്രതികൾ സഞ്ചരിച്ച വാഹനത്തെ നെടുമ്പാശ്ശേരിയിൽ വെച്ച് തടഞ്ഞാണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ കണ്ടുപിടിക്കാത്ത രീതിയിലുള്ള രഹസ്യ അറയിലായിരുന്നു പാക്കറ്റുകൾ ആക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.