കാസർകോട്:കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അർഷാദിന്‍റെയും സുഹൃത്തിന്‍റെയും പക്കൽ നിന്നും മയക്കുമരുന്നും കഞ്ചാവും കണ്ടെത്തി. ഒരു കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് കണ്ടെത്തിയത്. അർഷാദിനൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്താണ് പിടിയിലായത്.
കൊച്ചി കൊലപാതകം: പിടിയിലായ പ്രതിയിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി - എറണാകുളം
കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അർഷാദിന്‍റെയും സുഹൃത്തായ കോഴിക്കോട് സ്വദേശി അശ്വന്തിന്‍റെയും പക്കൽ നിന്നും ഒരു കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും കണ്ടെത്തി.
കൊച്ചിയിലെ കൊലപാതകം: പിടിയിലായ പ്രതിയിൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടി
രക്ഷപ്പെടാൻ ശ്രമിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ കയ്യിൽ നിന്നും മൂന്നു മൊബൈൽ ഫോണും കണ്ടെത്തി. ലഹരി മരുന്ന് കേസിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കൊച്ചി പൊലീസിന് കൈമാറും.
അതേസമയം അശ്വന്ത് കൊച്ചി കൊലപാതക കേസിൽ പ്രതിയല്ലെന്ന് പൊലീസ് വ്യക്തമാക്കി.