എറണാകുളം:കോതമംഗലം - വടാട്ടുപാറയിൽ ജനവാസ കേന്ദ്രത്തിന് സമീപം വനത്തിൽ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ശക്തമായ ഒഴുക്കിൽപ്പെട്ട് ഇടമലയാർ പുഴയിലൂടെ ഒഴുകി വന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി മുതൽ പലവൻ പടിപുഴ തീരത്തും റോഡിനോടു ചേർന്നുള്ള വനത്തിലുമായി കാണപ്പെട്ട കുട്ടിയാനയെ ഇന്ന് വൈകിട്ടോടെയാണ് വനപാലകർ പിടികൂടിയത്. തുടർന്ന് താല്‍ക്കാലിക ബാരിക്കേഡിനുള്ളില്‍ സംരക്ഷിച്ചു. പഴവും വെള്ളവും കൊടുത്താണ് വനപാലകർ കുട്ടി കരിവീരനെ മെരുക്കിയെടുത്തത്. വിശപ്പും, ദാഹവും ശമിച്ചതോടെ വനപാലകരുമായി കുട്ടിയാന നല്ല ചങ്ങാത്തത്തിലായി .
ഒറ്റപ്പെട്ട കുട്ടിക്കൊമ്പന് അഭയമൊരുക്കി വനപാലകർ - കോതമംഗലം വാര്‍ത്ത
ശക്തമായ ഒഴുക്കിൽപ്പെട്ട് ഇടമലയാർ പുഴയിലൂടെ ഒഴുകി വന്നതാണെന്നാണ് കുട്ടിക്കൊമ്പനെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയാനയെ ഇന്ന് വൈകിട്ടോടെയാണ് വനപാലകർ പിടികൂടി താല്‍ക്കാലിക ബാരിക്കേഡ് കെട്ടി സംരക്ഷിക്കുന്നത്
ഒറ്റപ്പെട്ട കുട്ടിക്കൊമ്പന് അഭയമൊരുക്കി വനപാലകർ
എല്ലാവരുമായി കുട്ടി കൊമ്പൻ ഇണങ്ങാൻ തയ്യാറായില്ല.എന്നാല്‍ പഴവും പാലും കൊടുത്ത വനപാലകനെ കൂടിന് പുറത്ത് കടക്കാനും സമ്മതിച്ചില്ല. ഭക്ഷണം നൽകിയതിന് നന്ദിസൂചകമായി വനപാലകനെ ചുറ്റിവരിഞ്ഞ് നിൽപ്പായി കുട്ടിക്കുറുമ്പൻ . താൽക്കാലിക വേലിക്കുള്ളിലാക്കിയ കുട്ടിയാനയെ ഡോക്ടർ പരിശോധിക്കും. തുടർന്ന് രാത്രി വേലിക്കുള്ളിൽ സൂക്ഷിച്ച് തള്ളയാന വന്ന് കൊണ്ടുപോകുമോ എന്ന് നിരീക്ഷിക്കുമെന്ന് വനപാലകർ അറിയിച്ചു.
Last Updated : Feb 22, 2020, 10:19 PM IST