എറണാകുളം: കൂട്ടം തെറ്റിയെത്തിയ കാട്ടുതാറാവ് കുഞ്ഞുങ്ങൾക്ക് തുണയായി കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥരും, ഓക്സിജൻ പാർക്കും. നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന 17 കാട്ടുതാറാവ് കുഞ്ഞുങ്ങളെ വനപാലകർക്ക് കിട്ടിയത്.
കൂട്ടം തെറ്റിയ കാട്ടുതാറാവുകള്‍ക്ക് അഭയം നല്‍കി വനംവകുപ്പ് - വനം വകുപ്പ് വാര്‍ത്തകള്‍
നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന 17 കാട്ടുതാറാവ് കുഞ്ഞുങ്ങളെ വനപാലകർക്ക് കിട്ടിയത്
കൂട്ടം തെറ്റിയ കാട്ടുതാറാവുകള്‍ക്ക് അഭയം നല്‍കി വനംവകുപ്പ്
കാട്ടുതാറാവിന്‍റെ കുഞ്ഞുങ്ങൾ നാട്ടിൻ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് റേഞ്ച് ഓഫിസർ പി.കെ തമ്പിയുടെ നേതൃത്വത്തിൽ വനപാലകരെത്തി കാട്ടുതാറാവ് കുഞ്ഞുങ്ങളെ രക്ഷപെടുത്തി റേഞ്ച് ഓഫിസ് വളപ്പിലെ ഓക്സിജൻ പാർക്കിനോട് ചേര്‍ന്നുള്ള ജലാശയത്തിൽ തുറന്ന് വിടുകയായിരുന്നു. സ്വയം പറന്നു പോകുന്നതുവരെ ഈ താറാവുകുഞ്ഞുങ്ങളെ ഇവിടെ സംരക്ഷിക്കുമെന്ന് റേഞ്ച് ഓഫിസർ പി.കെ തമ്പി പറഞ്ഞു.