കേരളം

kerala

ETV Bharat / city

കാട്ടുതീ പ്രതിരോധം; ഫയർ സോൺ പ്രദേശങ്ങളിൽ ഫയർ ലൈൻ തീർത്ത് വനം വകുപ്പ് - കാട്ടുതീ തടയാൻ ഫയർ ലൈനുമായി വനം വകുപ്പ്

നേര്യമംഗലം റേഞ്ചിന് കീഴിലെ ഫയർ സോൺ പ്രദേശങ്ങളിൽ 10 കിലോമീറ്ററോളം ദൂരത്തിലാണ് ഫയർ ലൈൻ ഒരുക്കുന്നത്

Forest Department make fire line in fire zone areas  fire line in fire zone areas  FOREST FIRE  fire line in eranakulam  Wildfire resistance in kerala  കാട്ടുതീ പ്രതിരോധം  ഫയർ സോൺ പ്രദേശങ്ങളിൽ ഫയർ ലൈൻ തീർത്ത് വനം വകുപ്പ്  കാട്ടുതീ തടയാൻ ഫയർ ലൈനുമായി വനം വകുപ്പ്  നേര്യമംഗലത്ത് ഫയർ ലൈൻ
കാട്ടുതീ പ്രതിരോധം; ഫയർ സോൺ പ്രദേശങ്ങളിൽ ഫയർ ലൈൻ തീർത്ത് വനം വകുപ്പ്

By

Published : Jan 15, 2022, 8:48 PM IST

Updated : Jan 15, 2022, 10:57 PM IST

എറണാകുളം:സംസ്ഥാനത്ത് വേനൽ ശക്തി പ്രാപിച്ചതോടെ വനമേഖലകളിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചു. നേര്യമംഗലം റേഞ്ചിന് കീഴിൽ വരുന്ന ഫയർ സോൺ പ്രദേശങ്ങളിൽ 10 കിലോമീറ്ററോളം ദൂരത്തിൽ ഫയർ ലൈൻ തീർത്താണ് വനം വകുപ്പിൻ്റെ മുൻ കരുതൽ.

വേനൽക്കാലമായാൽ വനമേഖലകളിൽ കാട്ടുതീ പടരുന്നത് സാധാരണമാണ്. ജീവ ജാലങ്ങൾക്കും വനസമ്പത്തിനും കനത്ത നാശനഷ്‌ടമാണ് കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഉണങ്ങിക്കിടക്കുന്ന കരിയിലക്ക് മുകളിൽ തീപ്പൊരി പതിച്ചാൽ ഒരു നിമിഷം മതി ഹെക്‌ടർ കണക്കിന് വനം കത്തിയമരാൻ.

കാട്ടുതീ പ്രതിരോധം; ഫയർ സോൺ പ്രദേശങ്ങളിൽ ഫയർ ലൈൻ തീർത്ത് വനം വകുപ്പ്

വനാതിർത്തി പങ്കിടുന്ന റോഡിൻ്റെ വശങ്ങളിൽ മനുഷ്യ ഇടപെടൽ മൂലം തീ പിടിക്കാൻ സാധ്യതയേറെയാണ്. പുകവലി ശീലമുള്ളവർ വലിച്ചെറിയുന്ന അവശിഷ്‌ടങ്ങളിൽ നിന്ന് കരിയിലക്ക് തീപിടിച്ച് വനത്തിനുള്ളിലേക്ക് തീ പടർന്നും കാട്ടുതീ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള തീ തടയാൻ ഫയർ ലൈനുകളാണ് ഏറ്റവും ഫലപ്രദം.

ALSO READ:കെ-റെയിൽ ഡി.പി.ആര്‍ പുറത്ത് വിട്ട് സർക്കാർ; കിടപ്പാടം നഷ്‌ടപ്പെടുന്നവര്‍ക്ക് പാര്‍പ്പിട സമുച്ചയം

ആലുവ - മൂന്നാർ റോഡിൽ തലക്കോട്, നേര്യമംഗലം ഭാഗങ്ങളിൽ മുൻവർഷങ്ങളിൽ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ഫയർ സോൺ ഏരിയയായ ഇവിടെ 15 കിലോമീറ്റർ ദൂരത്തിലാണ് ഫയർ ലൈൻ വലിച്ചിരിക്കുന്നത്. റോഡിൽ നിന്ന് നിശ്ചിത ദൂരം വനത്തിലെ കരിയിലയും കത്തിപ്പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കളും നീക്കം ചെയ്‌ത് കത്തിച്ചു കളഞ്ഞാണ് ഫയർ ലൈൻ തീർക്കുന്നത്.

Last Updated : Jan 15, 2022, 10:57 PM IST

ABOUT THE AUTHOR

...view details